Friday, October 13, 2006

എന്റെ ഉമ്മ..

മറക്കാന്‍ കഴിയാത്ത ഒരായിരം വേദനകളും കുറ്റബോധത്തിന്റെ മനക്കരുത്തുമായി മൈലാഞ്ചി കുറ്റികള്‍ തട്ടിമാറ്റി, മീസാന്‍ കല്ലുകള്‍ തേടി ഞാന്‍ പുറപ്പെട്ടു. വര്‍ഷം ഒരുപാട് മാറ്റങള്‍ മാറ്റി മറിച്ച കബര്‍സ്ഥാന്‍. പുല്ല് വെട്ടുകാരനും ,കല്ലുവെട്ടുകാരനും, കബര്‍ വെട്ടുകാരനും മാത്രം അറിയാവുന്ന മീസാന്‍ കല്ലുകള്‍. അതിലൊന്നിലാണെന്റെ ഉമ്മ,ഞങളുടെ ഉമ്മച്ചി. ചാറ്റല്‍ മഴയത്ത് അടിഞുകൂടിയ ഇരുട്ടിലൂടെ പറന്ന് പോയ മൂങ പറഞത് പതുക്കെയാണു കേട്ടത് -" അവിടെയെല്ല, ബര്‍സക്കിലാണ് നിന്റെ ഉമ്മ, ബര്‍സക്കില്‍......................"

Thursday, October 12, 2006

ബര്‍സക്

ബര്‍സക്, 1991 ലെ ഒരു കറുത്ത മെയ് 5. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇരുണ്ട മുറികളില്‍ ഒന്നില്‍, ദുനിയാവിന്റെ വേദനകളും വിഷമങളും മറി കടന്ന് കണ്ണെത്താത്ത ബര്‍സക് എന്ന ലോകത്തേക്ക് പാറി പറന്നു പോയ ഞങളുടെ ഉമ്മയുടെ ഓര്‍മ്മക്കു വേണ്ടി ഈ കുഞുവിന്റെ സമര്‍പ്പണം..